By online desk .27 10 2020
മുംബൈ: ഗോ കൊറോണ ഗോ... മുദ്രാവാക്യം വിളിച്ച കേന്ദ്രമന്ത്രി രാംദാസ് അത്താവലെക്ക് കോവിഡ് സ്ഥിരീകരിച്ചു. അന്തരാഷ്ട്ര വാർത്ത ഏജൻസിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചുമയും ശരീര വേദനയും അനുഭവപെട്ടതിനെത്തുടർന്ന് അദ്ദേഹം കോവിഡ് പരിശോധനക്ക് വിധേയനാവുകയായിരുന്നു. അദ്ദേഹത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ നടി പായൽ ഘോഷ് തന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ(അത്താവാലേ) ചേരുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി പങ്കെടുത്തിരുന്നു. അനവധി പേരാണ് ഈ പരിപാടിയിൽ പങ്കെടുത്തത്. കോവിഡ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത അവസരത്തിൽ സമരം സംഘടിപ്പിക്കുകയും ഗോ കൊറോണ ഗോ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു ഇദ്ദേഹം.