സാര്‍വ്വത്രിക അടിസ്ഥാന വേതനം നടപ്പിലാക്കുമോ?

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: സാര്‍വ്വത്രിക അടിസ്ഥാന വേതനം (യൂണിവേഴ്സല്‍ ബേസിക് ഇന്‍കം) നടപ്പിലാക്കണമെന്നത് ബിജെപിയിലെ ഭൂരിപക്ഷാഭിപ്രായമാണ്. ധനമന്ത്രിയെന്ന നിലയില്‍ അരുണ്‍ ജയ്റ്റ്ലി നേരിടുന്ന പ്രധാന വെല്ലുവിളിയാണിത്. എല്ളാ പൌരന്മാര്‍ക്കും പ്രതിമാസം സര്‍ക്കാരില്‍ നിന്ന് ഒരു നിശ്ചിത തുക അനുവദിക്കുക എന്നതാണ് സാര്‍വ്വത്രിക അടിസ്ഥാന വേതനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.ഇതു നടപ്പാക്കണം എന്നാണ് ബിജെപിയില്‍ വലിയൊരു വിഭാഗത്തിന്‍റെ അഭിപ്രായം. ഈ പദ്ധതി ഗൌരവമായി പരിഗണിക്കേണ്ട സമയമായി എന്നാണു സര്‍വേയില്‍ പറയുന്നത്. ജിഡിപിയുടെ 46 ശതമാനം തുക മുടക്കിയാല്‍ ദാരിദ്യ്രം കേവലം അര ശതമാനത്തിലേക്കു ചുരുക്കാനാവുമെന്നും മഹാത്മാഗാന്ധിക്ക് ഏറ്റവും സ്വീകാര്യമാകുന്ന പദ്ധതിയാണിതെന്നും സര്‍വേയില്‍ അവകാശപ്പെടുന്നു.

 

എന്നാല്‍ തുടക്കത്തില്‍ ദാരിദ്യ്രരേഖയ്ക്കു താഴെയുള്ളവര്‍ക്കു മാത്രം ഇതു നടപ്പാക്കിയാല്‍ മതിഎന്നാണ് ഒരു പക്ഷം. ഇതനുസരിച്ച് ഒരാള്‍ക്ക് പ്രതിമാസം 1000 രൂപ എന്ന കണക്കില്‍ നല്‍കാന്‍ തന്നെ വര്‍ഷം 15 ലക്ഷം കോടി രൂപ വേണ്ടി വരും. ഇത് ഖജനാവിന് വലിയ ബാധ്യതയാകും.അതുകൊണ്ടു തന്നെ തല്‍ക്കാലം ഇതു നടപ്പാക്കരുത് എന്നാണ് നീതി ആയോഗ് പറയുന്നത്.

OTHER SECTIONS