ഇന്ത്യയിലെ ആദ്യ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി ഇംഫാലില്‍

By Shyma Mohan.12 Aug, 2017

imran-azhar


    ന്യൂഡല്‍ഹി: അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യന്‍ അത്‌ലറ്റുകള്‍ക്ക് മികച്ച പരിശീലനം ലഭ്യമാക്കുന്നതിന് കായിക സര്‍വ്വകലാശാല തുടങ്ങാന്‍ കേന്ദ്ര ക്യാബിനറ്റിന്റെ അംഗീകാരം. രാജ്യത്തെ ആദ്യത്തെ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി മണിപ്പൂര്‍ തലസ്ഥാനമായ ഇംഫാലില്‍ ആരംഭിക്കാനാണ് കേന്ദ്ര ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നത്. കായിക ശാസ്ത്രത്തില്‍ ഊന്നല്‍ നല്‍കിയുള്ള സര്‍വ്വകലാശാല തുടങ്ങുന്നതിനുള്ള നിര്‍ദ്ദേശം കേന്ദ്ര കായിക മന്ത്രാലയമാണ് മുമ്പോട്ടുവെച്ചത്. ശാസ്ത്രീയാടിസ്ഥാനത്തില്‍ കായിക മികവുള്ള താരങ്ങളെ സൃഷ്ടിക്കുകയായിരിക്കും സര്‍വ്വകലാശാലയുടെ ലക്ഷ്യം. അന്താരാഷ്ട്ര നിലവാരമുള്ള സര്‍വ്വകലാശാലക്ക് രാജ്യത്തെ മികച്ച താരങ്ങളെ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കായിക മന്ത്രാലയ സെക്രട്ടറി ഐ ശ്രീനിവാസ് പറഞ്ഞു. നാലു വര്‍ഷ ഡിഗ്രി പഠനത്തിന് പുറമെ സ്‌പെഷ്യലൈസ്ഡ് ട്രെയിനിംഗ് പ്രോഗ്രാമും സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയിലുണ്ടാകും.


OTHER SECTIONS