അൺലോക്ക് 4 ; സഞ്ചാരികളെ വരവേൽക്കാനൊരുങ്ങി താജ്മഹൽ , ഇന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം

By online desk .21 09 2020

imran-azhar

 

 

ലഖ്‌നൗ ; നീണ്ട 6 മാസങ്ങൾക്കൊടുവിൽ താജ്മഹൽ പ്രണയസൗധം സഞ്ചാരികൾക്കായി തുറന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് പൂട്ടുവീണതാണ് താജ്മഹൽ ഉൾപ്പെടെയുള്ള ഇന്ത്യയിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ. അൺലോക്ക് 4 ന്റെ ഭാഗമായാണ് താജ്മഹലും ആഗ്രാകോട്ടയും ഉൾപ്പെടെയുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ സഞ്ചാരികൾക്കായി തുറക്കുന്നത്.

 

ഒരു ദിവസം താജ്‌മഹലിൽ 5000 പേരെയും ആഗ്ര കോട്ടയിൽ 2500 പേരെയും മാത്രമേ സന്ദർശിക്കാൻ അനുവദിക്കൂ. സാമൂഹിക അകലം പാലിക്കൽ , മാസ്ക് ധരിക്കുക , സാനിറ്റൈസര്‍ തുടങ്ങിയ കാര്യങ്ങള്‍ നിര്‍ബന്ധമായും പാലിക്കണം.. ടിക്കറ്റ് കൗണ്ടറുകളുണ്ടായിരിക്കില്ല. പകരം ഇലക്ട്രിക് ടിക്കറ്റുകളായിരിക്കും സന്ദര്‍ശകര്‍ക്ക് നല്‍കുക.

 

കൊവിഡ് വ്യാപനം രൂക്ഷമായതോടെ കഴിഞ്ഞ മാര്‍ച്ചില്‍ താജ്മഹല്‍ അടച്ചു. ഇതോടെ, ഹോട്ടല്‍ മേഖലയും നഷ്ടത്തിലായി. ലോക്ക്ഡൗൺ കണക്കിലെടുത്ത് ബഫർ സോണിന്‍റെ ഭാഗമായി തരംതിരിച്ചിരുന്ന നഗരത്തിലെ എല്ലാ ചരിത്ര സ്മാരകങ്ങളും സെപ്റ്റംബർ 1 മുതൽ വിനോദ സഞ്ചാരികൾക്കായി വീണ്ടും തുറക്കുമെന്ന് ആഗ്ര ജില്ലാ മജിസ്‌ട്രേറ്റ് പ്രഖ്യാപിച്ചെങ്കിലും താജ്മഹലും ആഗ്ര കോട്ടയും തുറന്നിരുന്നില്ല.

 

 

 

OTHER SECTIONS