മനുഷ്യക്കടത്തിന് 15 വര്‍ഷം വരെ തടവ്; കര്‍ശന മുന്നറിയിപ്പുമായി സൗദി അറേബ്യ

By parvathyanoop.04 08 2022

imran-azhar

 

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.രാജ്യത്ത് മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി സൗദി അറേബ്യ.

 

നിയമലംഘകര്‍ തടവും പിഴയും ഉള്‍പ്പടെയുള്ള കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് അറ്റോര്‍ണി ജനറല്‍ ഷെയ്ഖ് സൗദ് അല്‍ മുഅജബ് അറിയിച്ചു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി കര്‍ശനമായ നടപടികള്‍ എടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

 

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി അറേബ്യയില്‍ 15 വര്‍ഷം വരെ തടവും, പരമാവധി ഒരു ദശലക്ഷം റിയാല്‍ പിഴയും ചുമത്തുമെന്നാണ് അറ്റോര്‍ണി ജനറല്‍ അറിയിക്കുന്നത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് ആവശ്യമായ നിയമങ്ങള്‍ സൗദിയില്‍ നിലവിലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

 

ഇത്തരം കുറ്റകൃത്യങ്ങള്‍ക്കിരയാകുന്ന വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുള്ള എല്ലാ നടപടികളും സൗദി നിയമ സംവിധാനം ഉറപ്പ് വരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മനുഷ്യക്കടത്തിനെതിരായ ദിനാചരണത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

 

 

 

OTHER SECTIONS