യുഎസ് യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി

By sruthy sajeev .21 Aug, 2017

imran-azhar


സിംഗപ്പൂര്‍: സിംഗപ്പൂര്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍ ഓയില്‍ ടാങ്കറുമായി കൂട്ടിയിടിച്ച് 10 നാവികരെ കാണാതായി. സിംഗപ്പൂരിന്റെ കിഴക്കന്‍ തീരത്ത് ലൈബീരിയന്‍ ഓയില്‍ ടാങ്കറുമായി യുഎസ്എസ് ജോണ്‍ മക്കൈന്‍ എന്ന യുദ്ധക്കപ്പലാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവമുണ്ടായത്.

 

അപകടത്തില്‍ കാണാതായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ പുരോഗമി
ക്കുകയാണ്. അപകടം ഉണ്ടാകാനുള്ള കാരണമെന്താണെന്ന് പരിശോധിച്ചു വരികയാണെന്ന് യുഎസ് നാവികസേന വൃത്തങ്ങള്‍ അറിയിച്ചു. നാവിക കപ്പലിനു കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. എന്നാല്‍ സിംഗപ്പൂരിലേക്കുള്ള യാത്രയിലാണ് മക്കെയ്ന്‍. കേടുപാടുകളുടെ ആഴവും മറ്റും പരിശോധിക്കുന്നതേയുള്ളെന്ന് ഏഴാം കപ്പല്‍പ്പട വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. തിരച്ചിലിന് യുഎസ് നാവിക സേനയുടെ സീഹ്വാക് ഹെലിക്കോപ്റ്ററുകളും സിംഗപ്പൂര്‍ നാവിക കപ്പലും ഹെലിക്കോപ്റ്ററുകളും സിംഗപ്പൂര്‍ പൊലീസ് കോസ്റ്റ്
ഗാര്‍ഡ് കപ്പലും രംഗത്തുണ്ട്.

 


യുഎസ് നാവികസേനയുടെ ഏഴാം കപ്പല്‍പ്പടയുടെ ഭാഗമായി ജപ്പാനിലെ യോകോസുകയുടെ തുറമുഖം കേന്ദ്രീകരിച്ചായിരുന്നു മക്കെയ്ന്‍ പ്രവര്‍ത്തിച്ചിരുന്നത്. ഏഷ്യന്‍ കടലില്‍ യുഎസിന്റെ യുദ്ധക്കപ്പല്‍ ഉള്‍പെ്പടുന്ന നാലാമത്തെ അപകടമാണ് ഇത്. ജൂണില്‍ യുഎസ്എസ് ഫിറ്റ്‌സ്‌ഗെറാള്‍ഡ് ജപ്പാന് തെക്ക് മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് ഏഴു നാവികര്‍ കൊല്‌ളപെ്പട്ടിരുന്നു

 

OTHER SECTIONS