ക്യൂബയ്‌ക്കെതിരായ നടപടികള്‍ കര്‍ശനമാക്കി യുഎസ്

By sruthy .17 Jun, 2017

imran-azhar


വാഷിംഗ്ടണ്‍: ക്യൂബക്കെതിരെ കര്‍ശന നടപടികളുമായി അമേരിക്ക. സാമ്പത്തിക ഇടപാടുകളും നയതന്ത്ര ബന്ധങ്ങളിലെ ഇളവുകളും വീണ്ടും കര്‍ശനമാക്കാന്‍ പ്രസിസിഡന്റ് ഡോണള്‍ഡ് ട്രംപ് നിര്‍ദേശം നല്‍കി. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന ഇളവുകളും സഹകരണവുമാണ് ട്രംപ് ഭാഗികമായി പിന്‍വലിച്ചത്.

 

അമേരിക്കന്‍ സഞ്ചാരികള്‍ ക്യൂബയില്‍ പോകുന്നതിന് ഇനി നിയന്ത്രണമുണ്ടാകും. ക്യൂബന്‍ വാണിജ്യ- വ്യവസായ സ്ഥാപനങ്ങളുമായി അമേരിക്കന്‍ സ്ഥാപനങ്ങള്‍ സഹകരിക്കുന്നതിനും നിയന്ത്രണം ഏര്‍പെ്പടുത്തി. ഏകപക്ഷീയമായ കരാര്‍ ആയിരുന്നു ഒബാമ സര്‍ക്കാര്‍ ക്യൂബയുമായി ഉണ്ടാക്കിയത്.

 

ഇത് റദ്ദ് ചെയ്യുകയാണ്. ക്യൂബന്‍ ജനതയ്ക്കും അമേരിക്കയ്ക്കും കൂടുതല്‍ ഗുണകരമായ കരാറുണ്ടാക്കും- ട്രംപ് വ്യക്തമാക്കി എല്‌ളാ രാഷ്രീയ തടവുകാരെയും വിട്ടയക്കുന്നത് വരെ ക്യൂബയ്ക്കെതിരായ ഉപരോധം നീക്കിലെ്‌ളന്നും ട്രംപ് മിയാമിയില്‍ നടന്ന ചടങ്ങില്‍ പറഞ്ഞു.

 

 

 

OTHER SECTIONS