ബ്രക്‌സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടനുമായി വാണിജ്യ ബന്ധത്തിനില്ല- ട്രംപ്

By Kavitha J.13 Jul, 2018

imran-azhar

ലണ്ടന്‍: ബ്രക്‌സിറ്റ് പദ്ധതി ബ്രിട്ടീഷ് മന്ത്രിസഭയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സാഹചര്യത്തില്‍, പ്രധാനമന്ത്രി തെരേസാ മേയ്ക്ക് മുന്നറിയിപ്പുമായ് യു.എസ്. പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് രംഗത്ത്. ബ്രക്‌സിറ്റുമായി മുന്നോട്ടു പോവുകയാണങ്കില്‍ ബ്രിട്ടനുമായ് വാണിജ്യ കരാര്‍ ഉണ്ടാകില്ലന്നാണ് ട്രംപിന്റെ ഭീഷണി, ബ്രക്‌സിറ്റ് നടപ്പാക്കുകയാണങ്കില്‍ യു.കെ.യ്ക്കു പകരം യൂറോപ്യന്‍ യൂണിയനുമായി അമേരിക്ക വാണിജ്യ കരാറില്‍ ഇടപെടേണ്ടിവരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. നാലു ദിവസത്തെ സന്ദര്‍ശനത്തിന് ബ്രിട്ടനിലെത്തിയ ട്രംപ് 'ദ സണ്‍' എന്ന മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ നയം വ്യക്തമാക്കിയത്.

 


ബ്രക്‌സിറ്റ് ഇരു രാജ്യങ്ങളുടേയും വളര്‍ച്ചയ്ക്ക് സഹായകമാകുമെന്ന നിലപാടിലാണ് തെരേസാ മേ. ട്രംപിന്റെ സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് വിവിധ നഗരങ്ങളില്‍ പ്രകടനങ്ങള്‍ അരങ്ങേറുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ട്രംപിന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രംപ് ഇന്ന് എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ച നടത്തും.