സ്വയം പുകഴ്ത്താനല്ല സോഷ്യല്‍ മീഡിയ: മോദി

By Shyma Mohan.21 Apr, 2017

imran-azhar


    ന്യൂഡല്‍ഹി: സ്വന്തം പ്രശസ്തിക്കുവേണ്ടിയല്ല, പൊതുജന താല്‍പര്യാര്‍ത്ഥം സോഷ്യല്‍ മീഡിയകളെ ഉപയോഗിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ നിയന്ത്രണം വേണമെന്നും മോദി ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ 11ാമത് സിവില്‍ സര്‍വ്വീസ് ദിനത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
    സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ദേശീയ താല്‍പര്യം മുന്‍നിര്‍ത്തിയാകണം തീരുമാനം എടുക്കേണ്ടതെന്നും അവരുടെ ചിന്താഗതിയിലും പ്രവര്‍ത്തനങ്ങളിലും മാറ്റങ്ങള്‍ കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും മോദി പറഞ്ഞു. പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി ആവശ്യമാണെന്നും അക്കാര്യത്തില്‍ തനിക്ക് പരിമിതികളൊന്നുമില്ലെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. സിവില്‍ സര്‍വ്വീസിന്റെ പ്രവര്‍ത്തനത്തില്‍ ഗുണകരമായ മാറ്റം കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും മോദി പറഞ്ഞു. താഴെക്കിടയിലുള്ള ഉദ്യോഗസ്ഥരുടെ ഉപദേശവും ആശയങ്ങളും മേല്‍ത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അതില്‍ നിന്നും പാഠം ഉള്‍ക്കൊള്ളേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.  


OTHER SECTIONS