By Web Desk.25 11 2020
പാലാരിവട്ടം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് ആശുപത്രിയിൽ തന്നെ തുടരും. ആശുപത്രിയിൽ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ അപേക്ഷ വിജിലൻസ് പിൻവലിച്ചു.പകരം ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ വിജിലൻസ് അപേക്ഷ നൽകി.
കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ അനുവദിക്കണമെന്ന വിജിലൻസിന്റെ അപേക്ഷ ഇന്നലെയാ് കോടതി നിരാകരിച്ചത്. മെഡിക്കൽ ബോർഡ് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ട് പ്രകാരം ഇബ്രാഹിംകുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമായതിനാൽ കസ്റ്റഡിയിൽ വിടാനാവില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.