എന്റെ മനസ്സിലെ കുഴി കൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ല: വി.ഡി സതീശന്‍

By Shyma Mohan.09 08 2022

imran-azhar

 

തിരുവനന്തപുരം: റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ചുള്ള ചോദ്യങ്ങളോട് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് അസഹിഷ്ണുതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായാണ് അദ്ദേഹം മറുപടി പറയുന്നതെന്നും വി.ഡി സതീശന്‍ വിമര്‍ശനം ഉന്നയിച്ചു.

 

റോഡുകളുടെ ദയനീയ സ്ഥിതി സംബന്ധിച്ച് ഹൈക്കോടതി വരെ വിമര്‍ശനം നടത്തി. എന്നാല്‍ പ്രതിപക്ഷം വിമര്‍ശിക്കാന്‍ പാടില്ലെന്നാണ് റിയാസ് പറയുന്നത്. മന്ത്രിയായതു കൊണ്ടാണ് അദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കുന്നത്. തന്നെ വ്യക്തിഹത്യ നടത്താനാണ് മന്ത്രി ശ്രമിക്കുന്നത്.

 

തന്റെ മനസ്സിലെ കുഴി കൊണ്ട് ആരും മരിക്കാന്‍ പോകുന്നില്ലെന്നും റോഡിലെ കുഴിയാണ് അടയ്‌ക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു.

OTHER SECTIONS