തളർച്ച അനുഭവപ്പെട്ടതിനെ തുടർന്ന് കവി വരവര റാവുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

By online desk .15 07 2020

imran-azhar

 


മുംബൈ : ഭീമ കോറോഗാവ് സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ വിചാര കാത്തു കഴിയുന്ന കവി വരവര റാവുവിനെ (81) മുംബൈ ജെജെ ഹോസ്പിറ്റലിന്റെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചു .അദ്ദേഹത്തിന്റെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. തളർച്ച അനുഭവപ്പെട്ടതിനെ തുടർന്നാണ് തലോജ സെൻട്രൽ ജയിലിൽ നിന്ന് തിങ്കളാഴ്ച രാവിലെ ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ആര്‍. സത്യനാരായണ്‍ അയ്യര്‍ അറിയിച്ചു.

 

റാവുവിനെ ന്യൂറോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചതായി ജെജെ ആശുപത്രി സൂപ്രണ്ട് ഡോ. സഞ്ജയ് സൂരസ് പറഞ്ഞു. അതേസമയം ഇദ്ദേഹത്തിന് എന്ത് അസുഖമാണെന്ന് കണ്ടെത്താന്‍ ഡോക്ടര്‍മാര്‍ പരിശോധനകള്‍ നടത്തിവരികയാണ്.22 മാസത്തോളമായി ജയിലിൽ കഴിയുന്ന വരവര റാവു തന്റെ ആരോഗ്യ പ്രശനങ്ങൾ കണക്കിലെടുത്തു ജാമ്യം അനുവദിക്കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല . എന്നാൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതിനെക്കുറിച്ച് കുടുംബത്തെ അറിയിച്ചിട്ടില്ലെന്ന് റാവുവിന്റെ മകൾ പവന പറഞ്ഞു. “ഞങ്ങൾ ജൂലൈ 13 ന് രാവിലെ അദ്ദേഹത്തെ വിളിച്ചിരുന്നു,അപ്പോൾ തലോജ സൂപ്രണ്ട് പറഞ്ഞത് അദ്ദേഹം സുഗമായി ഇരിക്കുന്നു എന്നാണ്

OTHER SECTIONS