വാവ സുരേഷിന്റെ നില അതീവ ഗുരുതരം

By Sooraj Surendran.14 02 2020

imran-azhar

 

 

തിരുവനന്തപുരം: പാമ്പ് പിടുത്തക്കാരൻ വാവ സുരേഷിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. കൊല്ലം പത്തനാപുരത്തെ ഒരു വീട്ടിൽ കയറിയ പാമ്പിനെ പിടികൂടവേയാണ് വാവ സുരേഷിന് കടിയേറ്റത്. തുടർന്ന് ഉടൻ തന്നെ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ആരോഗ്യനില മോശമായി തുടരുന്നതിനാൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം ചികിത്സയിൽ കഴിയുന്നത്. 48 മണിക്കൂർ നിരീക്ഷണത്തിലാണ് അദ്ദേഹം. വാവ സുരേഷിന് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നുണ്ടെന്ന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. എം.എസ് ഷർമദ് പറഞ്ഞു.

 

OTHER SECTIONS