നോവലിസ്റ്റും തിരക്കഥാകൃത്തുമായ വേദ് പ്രകാശ് ശര്‍മ അന്തരിച്ചു

By Subha Lekshmi B R.19 Feb, 2017

imran-azhar

മീററ്റ്: പ്രമുഖ ഹിന്ദി നോവലിസ്റ്റും തിരക്കഥാകൃത്തുമായ വേദ് പ്രകാശ് ശര്‍മ അന്തരിച്ചു. 61 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രി മീററ്റിലെ ശാസ്ത്രി നഗറിലായിരുന്നു അന്ത്യം. ശ്വാസകോശാര്‍ബുദത്തെ തുടര്‍ന്ന് കഴിഞ്ഞ 11 മാസമായി ചികിത്സയിലായിരുന്നു.

 

1955 ജൂണ്‍ 10ന് മീററ്റില്‍ ജനിച്ച വേദ് പ്രകാശ് ശര്‍മ ഹൊറര്‍ നോവലുകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ആദ്യകാലത്ത് അപസര്‍പ്പക നോവലുകളിലും ഹൊറര്‍ നോവലുകളിലുംശ്രദ്ധകേന്ദ്രീകരിച്ച ശര്‍മ 23 ഹൊറര്‍ നോവലുകളാണ് രചിച്ചത്. പിന്നീട് ജീവിതഗന്ധിയായ നോവലുകളും രചിച്ചു. ആകെ 176 നോവലുകളാണ് ശര്‍മയുടേതായി പുറത്തുവന്നിട്ടുള്ളത്. 1992 ല്‍ വാര്‍ദിവാല ഗുണ്ടയെന്ന ശര്‍മയുടെ നോവല്‍ പ്രകാശനം ചെയ്ത ദിവസം സകല റിക്കാര്‍ഡുകളും തിരുത്തിയാണ് കോപ്പികള്‍ വിറ്റുപോയത്. ആദ്യ ദിനം തന്നെ 15 ലക്ഷം കോപ്പികള്‍ വിറ്റഴിഞ്ഞു. അദ്ദേഹത്തിന്‍റെ നോവലുകള്‍ക്ക് പിന്നീട് ചലച്ചിത്രഭാഷ്യമുമ്ടായി.1985~ല്‍ ബഹു മാംഗേ ഇന്‍സാഫ് എന്ന നോവല്‍ സിനിമയായി. അക്ഷ് കുമാര്‍ അഭിനയിച്ച ഇന്‍റര്‍നാഷണല്‍ ഖിലാഡിയുടെ തിരക്കഥാകൃത്തുകൂടിയാണ് ശര്‍മ. രണ്ടു തവണ മീററ്റ് രത്ന പുരസ്കാരം ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മധുവാണ് ശര്‍മയുടെ പത്നി

OTHER SECTIONS