വീണയും ജനീഷും വീണ്ടും സ്ഥാനാർഥികൾ

By അനിൽ പയ്യമ്പള്ളി.02 03 2021

imran-azhar

 

പത്തനംതിട്ട: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ സിപി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റിയിൽ സ്ഥാനാർഥികളുടെ സാധ്യത പട്ടികയായി. ആറന്മുളയിൽ വീണ ജോർജും കോന്നിയിൽ കെ.യു. ജനീഷ് കുമാറും മത്സരിക്കും. ഇരുവരുടെയും രണ്ടാമൂഴാണിത്.

അതേസമയം, റാന്നി സീറ്റ് കേരള കോൺഗ്രസിന് വിട്ടുകൊടുക്കുന്നതിനോട് എതിർപ്പുയർന്നു. രാജു എബ്രാഹമിനെ വീണ്ടും മത്സരിപ്പിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു.

എന്നാൽ തുടർച്ചയായി അഞ്ച് പ്രാവശ്യം റാന്നിയിൽ നിന്നും മത്സരിച്ചു ജയിച്ചയാളാണ് രാജു എബ്രഹാം. ഒരു തവണകൂടി അദ്ദേഹത്തെ മത്സരിപ്പിക്കാൻ അനുമതി നൽകുന്നതിനായി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശിപാർശ ചെയ്തിട്ടുണ്ട്.

 

 

OTHER SECTIONS