വെഞ്ഞാറമൂട് ഇരട്ട കൊലപാതകം ; അന്വേഷണം പ്രാദേശിക കോൺഗ്രസ്സ് നേതാക്കളിലേക്കും

By online desk .23 10 2020

imran-azhar

 


തിരുവനന്തപുരം: വെഞ്ഞാറമൂട് ഡി വൈ എഫ് ഐ പ്രവർത്തകരുടെ ഇരട്ട കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ കേസ് അന്വേഷണം പ്രദേശിക കോൺഗ്രസ്സ് നേതാക്കളിലേക്കും. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പുരുഷോത്തമൻ, പാർട്ടി ജില്ലാ കമ്മിറ്റി അംഗം അനിൽ കുമാർ എന്നിവരെ പോലീസ് ചെയ്തു . കേസിലെ മൂന്നാം പ്രതിയും ഐഎൻടിയുസി കണ്‍വീനറുമായ ഉണ്ണി കൊലപാതകത്തിന് ശേഷം ഇരുവരെയും വിളിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ചോദ്യം ചെയ്യൽ.സംഘർഷമുണ്ടായതായി ഉണ്ണി പറഞ്ഞുവെന്നാണ് മൊഴി.

 

ഉത്രാടദിനത്തിൽ രാത്രിയാണ് വെഞ്ഞാറമൂട്ടിൽ രണ്ടു ഡി വൈ എഫ് ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത് . അക്രമത്തിൽ ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്.കോൺഗ്രസ് സി പി എം രാഷ്ട്രീയ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

 

OTHER SECTIONS