ദൂരദര്‍ശന്‍ വാര്‍ത്താ അവതാരക നീലം ശര്‍മ അന്തരിച്ചു

By Neha C N.18 08 2019

imran-azhar

 


ന്യൂഡല്‍ഹി: ദൂരദര്‍ശന്റെ ആദ്യകാല വാര്‍ത്താ അവതാരകയും നാരീശക്തി പുരസ്‌കാര ജേതാവുമായ നീലം ശര്‍മ (50) അന്തരിച്ചു. അര്‍ബുദ ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം

ഡിഡി ന്യൂസില്‍ ഇരുപത് വര്‍ഷത്തിലധികം നീലം ശര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബഡി ചര്‍ച്ച, തേജസ്വിനി എന്നീ പരിപാടികളുടെ അവതാരകയായിരുന്നു. നീലം ശര്‍മയുടെ നിര്യാണത്തില്‍ പ്രസാര്‍ഭാരതി സി.ഇ.ഒ. ശശി ശേഖര്‍ അനുശോചനം അറിയിച്ചു.