ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ആരംഭിച്ചു

By Shyma Mohan.06 08 2022

imran-azhar

 

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ പത്തുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് അഞ്ചുമണി വരെ തുടര്‍ന്നു. 780 എംപിമാരില്‍ 725 പേര്‍ വോട്ട് ചെയ്തു.

 

അതേസമയം 500ലധികം വോട്ടുകള്‍ ലഭിക്കാന്‍ സാധ്യതയുള്ള എന്‍ഡിഎ സ്ഥാനാര്‍ത്ഥി ജഗ്ദീപ് ധന്‍കറിന്റെ വിജയം ഏതാണ്ട് ഉറപ്പാണ്. 372 വോട്ടിന്റെ കേവല ഭൂരിപക്ഷമാണ് വേണ്ടത്.

 

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് പ്രഖ്യാപനം നടത്തിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് 36 പേരില്‍ രണ്ട് എംപിമാര്‍ വോട്ട് ചെയ്തു. അസുഖബാധിതരായതിനാല്‍ ബിജെപി എംപിമാരായ സണ്ണി ഡിയോള്‍, സഞ്ജയ് ദോത്ര എന്നിവര്‍ വോട്ട് രേഖപ്പെടുത്തിയില്ല.

 

OTHER SECTIONS