ജെഎൻയു സർവ്വകലാശാല ലൈബ്രറിയ്ക്കുള്ളിൽ അക്രമം; 30 വിദ്യാർത്ഥികൾക്കെതിരെ കേസ് എടുത്തു

By anilpayyampalli.11 06 2021

imran-azhar
ന്യൂഡൽഹി : ലൈബ്രറിയ്ക്കുള്ളിൽ അതിക്രമിച്ച് കയറി അക്രമം സൃഷ്ടിച്ച സംഭവത്തിൽ ജെഎൻയു സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പോലീസ്.

 

 

സർവ്വകലാശാല അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 30 പേർക്കെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

 

 


കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിക്കായിരുന്നു കേസിന് ആസ്പദമായ സംഭവം.

 

 


കൊറോണ വ്യാപനത്തെ തുടർന്ന് അടച്ചിട്ട സർവ്വകലാശാലയിലെ അംബേദ്കർ ലൈബ്രറിയിലേക്ക് വിദ്യാർത്ഥികൾ അതിക്രമിച്ച് കടക്കുകയായിരുന്നു.

 

 


തടയാൻ ശ്രമിച്ച സെക്യൂരിറ്റിയെ വിദ്യാർത്ഥികൾ മർദ്ദിച്ചു. ഇതിന് പുറമേ ലൈബ്രറിയുടെ ചില്ലും അടിച്ച് തകർത്തിരുന്നു.

 

 

 

സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ സർവ്വകലാശാലയും അച്ചടക്ക നടപടി സ്വീകരിക്കും.

 

 

 

 

 

OTHER SECTIONS