സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡോക്ടർ ഐഷ മരിച്ചു എന്ന വാർത്ത വ്യാജം ; ഐഷ മരിച്ചിട്ടില്ല

By online desk .03 08 2020

imran-azhar

 


കോഴിക്കോട്: ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്ന ഒരു വാർത്തയാണ് കോവിഡ് ബാധയോട് പൊരുതി മരിച്ച ഡോക്ടർ ഐഷ. അവർ വൈറസിനോട് പൊരുതി മരിച്ചെന്നും. അവർ അവസാനമായി ട്വീറ്റ് ചെയ്തത് എന്ന് പറഞ്ഞാണ് ഒരു ട്വീറ്റ് പ്രചരിക്കുന്നത്. എന്നാൽ അത്തരത്തിൽ പ്രചരിക്കുന്ന ഡോക്ടർ ഐഷയുടെ ട്വീറ്റുകൾ വ്യാജമാണെന്ന് വ്യക്തമാക്കി യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ രംഗത്തെത്തി.

 

ആരോ ഒരാൾ ഐഷയുടെ പേരിൽ ട്വിറ്റര് ഐ ഡി ക്രിയേറ്റ് ചെയ്യുകയും അതിൽ തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ചിരിക്കുന്ന കുറിപ്പും ഫോട്ടോയുമാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാൽ ട്വിറ്റർ അക്കൗണ്ട് അന്വേഷിച്ചുപോയപ്പോൾ ആ അക്കൗണ്ട് ഡിലീറ്റ് ചെയ്‌തെന്നാണ് കാണിക്കുന്നത്. എന്നാൽ ആശുപത്രിയിൽ ഉള്ള ചിത്രം എന്നുപറഞ്ഞു പ്രചരിക്കുന്നത് സാവിന ഡെന്റല്‍ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേന്‍ പറയുന്നു.കൂടാതെ പ്രചരിക്കുന്ന ആ ചിത്രം 2017 ലേതാണെന്നും ചിലർ ചൂണ്ടികാണിക്കുന്നു.

 

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ ഫേസ്ബുക് പോസ്റ്റ് 

Fake News ...

ഇന്ന് ഏറ്റവും കൂടുതൽ കണ്ടത് ഡോക്ടർ ഐഷയുടെ വിയോഗമാണ്. ഏത് ഐഷ? എവിടെയാണ് നാട്?ഏത് ആശുപത്രിയിൽ മരിച്ചു?എന്ന ചോദ്യങ്ങളൊക്കെ നിലനിൽക്കെ തന്നെയാണ് ഈ വാർത്ത വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്.

ആരോ ഒരാൾ ഐഷ എന്ന പേരിൽ ക്രിയേറ്റ് ചെയ്ത ട്വിറ്റർ ഐഡിയിൽ നിന്നും തന്റെ അന്ത്യ നിമിഷം എന്ന പേരിൽ കുറിച്ച എഴുത്താണ് ഇപ്പോൾ വയറലായി ഓടുന്നത്.

ട്വിറ്റർ അക്കൗണ്ട് തിരഞ്ഞു പോയപ്പോൾ എക്കൗണ്ട് ഡിലീറ്റ് ചെയ്തതായാണ് കാണുന്നത്. ആശുപത്രിയിൽ ഉള്ള ചിത്രം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നത് സാവിന ഡെന്റൽ ആശുപത്രിയുടെ സൈറ്റിലെ ഒരു ചിത്രവുമാണ്.

 

 

ഉറവിടമില്ലാത്ത ഇല്ലാത്ത ഇത്തരം വാർത്തകൾക്ക് എത്ര പെട്ടന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം കിട്ടുന്നത് എന്നാണ് ചിന്തിക്കുന്നത്. ഇത്രയും ബലഹീനരാണോ മനുഷ്യർ.

 

OTHER SECTIONS