നവരാത്രിക്ക് അപമാനം: സല്‍മാന്‍ ഖാന്റെ ലവ്‌രാത്രിക്ക് നോ പറഞ്ഞ് വിശ്വ ഹിന്ദു പരിഷത്ത്

By Shyma Mohan.22 May, 2018

imran-azhar


    വഡോദര: ഹിന്ദു ആഘോഷമായ നവരാത്രിയെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാരോപിച്ച് സല്‍മാന്‍ ഖാന്‍ ഫിലിംസിന്റെ പുതിയ സിനിമയായ ലവ്‌രാത്രിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്. ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്താന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും ലവ്‌രാത്രി എന്ന പേരിലൂടെ നവരാത്രിയെ കളങ്കപ്പെടുത്തുന്നതായും അതുകൊണ്ടുതന്നെ രാജ്യത്തെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനം നടത്താന്‍ അനുവദിക്കില്ലെന്നും വിഎച്ച്പി ഇന്റര്‍നാഷണല്‍ വര്‍ക്കിംഗ് പ്രസിഡന്റ് അലോക് കുമാര്‍ പറഞ്ഞു. ഒക്ടോബര്‍ 5നാണ് ലവ്‌രാത്രി തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ആ സമയം തന്നെയാണ് നവരാത്രി ആഘോഷം നടക്കുന്നതും. സല്‍മാന്‍ ഖാന്റെ സഹോദരി അര്‍പിത ഖാന്റെ ഭര്‍ത്താവ് ആയുഷ് ശര്‍മ്മ നായകനായി എത്തുന്ന ലവ്‌രാത്രിയില്‍ പുതുമുഖം വാരിനയാണ് നായികയായെത്തുന്നത്. സല്‍മാന്‍ ഖാന്റെ സുല്‍ത്താനിലും ഷാറൂഖ് ഖാന്റെ ഫാന്‍ മൂവിയിലും അസിസ്റ്റന്റ് ഡയക്ടറായിരുന്ന അഭിരാജ് മിനാവാലയുടെ കന്നിസംരംഭമാണ് ലവ്‌രാത്രി. ദീപിക പദുക്കോണ്‍ പദ്മാവതിയായി എത്തിയ സിനിമയുടെ പേര് പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ പദ്മാവത് എന്നാക്കിയാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്.     

OTHER SECTIONS