വിശ്വാസ് മേത്ത സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രറട്ടറി; ഭരണതലപ്പത്ത് മാറ്റം വരുത്തി സർക്കാർ

By Akhila Vipin .27 05 2020

imran-azhar

 

തിരുവനന്തപുരം: സംസ്ഥാനത്തെ ഭരണതലപ്പത്ത് മാറ്റം വരുത്തി സർക്കാർ. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്തെ ചീഫ് സെക്രട്ടറി, റവന്യു സെക്രട്ടറി, കളക്ടർ ഉൾപ്പെടെയുള്ള പദവികളിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. നിലവിലെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായ വിശ്വാസ് മേത്തയെ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രറട്ടറിയായി തിരഞ്ഞെടുത്തത്. അടുത്ത വർഷം ഫെബ്രുവരി 8 വരെയാണ് അദ്ദേഹത്തിന് കാലാവധിയുള്ളത്. നിലവിലെ പൊതുമരാമത്ത് വകുപ്പിന്റെ അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസിനെ ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു.

 

ഡോ: വി. വേണുവിനെ ആസൂത്രണ ബോർഡിലെ പുതിയ സെക്രട്ടറിയായി നിയമിച്ചു. ബി.ജയതിലകിനെ പുതിയ റവന്യു സെക്രട്ടറിയായി നിയമിച്ചു. ആലപ്പുഴ കളക്ടർ എം.അഞ്ജനയെ കോട്ടയത്തേക്ക് സ്ഥലം മാറ്റി. തിരുവനന്തപുരം ജില്ലാ കളക്ടർ കെ.ഗോപാലകൃഷ്ണനെ സ്ഥലം മാറ്റി. മലപ്പുറം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയത്. നവജോത് ഖോസ ആയിരിക്കും ഇനി തിരുവനന്തപുരത്തെ പുതിയ കളക്ടർ. സംസ്ഥാനത്തെ പുതിയ കാർഷികോല്പാദന കമ്മീഷണർ ഇഷിതാ റായ് ആയിരിക്കും.

 

 

 

OTHER SECTIONS