റഷ്യന്‍ പ്രസിഡന്റായി വീണ്ടും ജനവിധി തേടാന്‍ പുടിന്‍

By Shyma Mohan.06 Dec, 2017

imran-azhar


    മോസ്‌കോ: അടുത്ത വര്‍ഷം മാര്‍ച്ചില്‍ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. മൂന്നാം ദശാബ്ദത്തിലും റഷ്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ തന്റെ മേധാവിത്വം പുലര്‍ത്താനാണ് പുടിന്‍ ശ്രമിക്കുന്നത്. അഭിപ്രായ വോട്ടെടുപ്പ് അനുസരിച്ച് 65കാരനായ വ്‌ളാഡിമിര്‍ പുടിന്‍ ആയാസരഹിതമായി അധികാരത്തിലെത്തുമെന്നാണ് സൂചന. 2000 മുതല്‍ പ്രസിഡന്റും പ്രധാനമന്ത്രിയുമായി അധികാരത്തില്‍ തുടര്‍ന്നു വരുന്ന പുടിന്‍ മാര്‍ച്ചിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ നാലാം വട്ടം പ്രസിഡന്റായാണ് അധികാരത്തിലെത്തുക. 2024 വരെ അധികാരത്തില്‍ തുടരും. റഷ്യയിലെ നിഷ്‌നി നോവ്‌ഗൊറോഡില്‍ കാര്‍ നിര്‍മ്മാണ ഫാക്ടറിയില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്യവേയാണ് അടുത്ത വര്‍ഷത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പുടിന്‍ അറിയിച്ചത്.


OTHER SECTIONS