കോവിഡ് പ്രതിരോധം ഇന്ത്യക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന മേധാവി

By Web Desk.23 01 2021

imran-azhar

 


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന് ആഗോളതലത്തില്‍ ഇന്ത്യ നല്‍കുന്ന സേവനങ്ങള്‍ക്ക് നന്ദി അറിയിച്ച് ലോകാരോഗ്യ സംഘടന. കോവിഡിനെതിരായ പോരാട്ടത്തിന് നിരന്തരമായ പിന്തുണ നല്‍കുന്ന ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കും നന്ദി പറയുന്നു. നാം ഒന്നിച്ച് നില്‍ക്കുകയും ലഭ്യമായ അറിവുകള്‍ പങ്കുവയ്ക്കുകയും ചെയ്താല്‍ മാത്രമേ നമുക്ക് വൈറസിനെ തുരത്താനും ജീവനുകളെ രക്ഷിക്കാനും സാധിക്കൂ.' ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അദാനം ഗബ്രിയേസസ് ട്വിറ്ററില്‍ കുറിച്ചു.

 

അയല്‍ രാജ്യങ്ങളിലേക്കും ബ്രസീല്‍, മൊറോക്കോ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലേക്ക് ഇന്ത്യ വാക്സിന്‍ കയറ്റമതി ചെയ്തിരുന്നു. 91 രാജ്യങ്ങളാണ് കോവിഡ് വാക്സിനായി ഇന്ത്യയെ സമീപിച്ചിരിക്കുന്നത്.ഇന്ത്യയക്ക് നന്ദി അറിയിച്ച് ബ്രസീല്‍ പ്രസിഡന്റ് ജയിര്‍ ബോള്‍സൊനാരോയും രംഗത്തെത്തിയിരുന്നു.20 ലക്ഷം കൊവിഷീല്‍ഡ് വാക്സിനുകളാണ് വെളളിയാഴ്ചയോടെ ഇന്ത്യ കയറ്റുമതി ചെയ്തത്. ആസ്ട്ര സെനെക്ക കമ്പനിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്നാണ് വാക്സിന്‍ നിര്‍മ്മിച്ചത്.

 

OTHER SECTIONS