ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല, യുദ്ധം തുടരും; റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു

ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം.

author-image
webdesk
New Update
ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ല, യുദ്ധം തുടരും; റിപ്പോര്‍ട്ടുകള്‍ തള്ളി നെതന്യാഹു

ടെല്‍ അവീവ്: ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ തള്ളി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുദ്ധം അവസാനിപ്പിക്കാന്‍ ഈജിപ്ത് നിര്‍ദേശിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് തെതന്യാഹുവിന്റെ പ്രതികരണം.

ഞങ്ങള്‍ അവസാനിപ്പിച്ചിട്ടില്ലെന്നും ആക്രമണം തുടരുമെന്നും നെതന്യാഹു പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. വരും ദിവസങ്ങളില്‍ ആക്രമണം ശക്തമാക്കുമെന്നും പോരാട്ടം അവസാനിക്കാന്‍ സമയമെടുക്കുമെന്നും ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി.

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുദ്ധം അവസാനിപ്പിക്കാനും ഘട്ടംഘട്ടമായി ബന്ദികളെ വിട്ടയക്കാനും പാലസ്തീന്‍ രാഷ്ടട്ര രൂപീകരണം എന്നീ നിര്‍ദേശങ്ങള്‍ ഈജിപ്ത് മുന്നോട്ടുവെച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

യുദ്ധം തുടരുന്നതില്‍ നിന്ന് ഇസ്രയേലിനെ യു.എസ് തടയുന്നു എന്ന വാര്‍ത്തകളും നെതന്യാഹു നേരത്തെ തള്ളിയിരുന്നു. പരമാധികാരമുള്ള രാജ്യമാണ് ഇസ്രയേലെന്നും ഗാസയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ യു.എസിന്റെ ഭാഗത്തുനിന്ന് യാതൊരു സമ്മര്‍ദ്ദവുമില്ലെന്നുമായിരുന്നു നെതന്യാഹുവിന്റെ പ്രതികരണം.

അതേസമയം, ഇസ്രയേല്‍ ആക്രമണത്തില്‍ ഇതുവരെ 20674 പേരാണ് കൊല്ലപ്പെട്ടത്. 54536പേര്‍ക്ക് പരിക്കേറ്റു.24 മണിക്കൂറിനിടെ 250 പലസ്തീനുകാര്‍ കൊല്ലപ്പെട്ടെന്നും 500 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു.

war Latest News israel hamaz newsupdte benjamin nethanyahu