കാശെല്ലാം നീരവ് മോദിയുടെ പോക്കറ്റില്‍,നാം വീണ്ടും വരിനില്ക്കുന്നു : രാഹുല്‍ ഗാന്ധി

By Raji Mejo.17 Apr, 2018

imran-azhar


ന്യൂഡല്‍ഹി: രാജ്യത്ത് രൂപം കൊണ്ട കറന്‍സി ക്ഷാമത്തില്‍ രൂക്ഷ പതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നരേന്ദ്ര മോദി ബാങ്കിങ് മേഖലയെ നിലംപരിശാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
മുപ്പതിനായിരം കോടിയുമായി നീരവ് മോദി രാജ്യം വിട്ടു. പ്രധാനമന്ത്രി അതേ കുറിച്ച് ഒരക്ഷരം മിണ്ടിയില്ല. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നമ്മുടെ കീശയിലില്‍ നിന്ന് തട്ടിയെടുത്ത് അദ്ദേഹം നീരവിന്റെ പോക്കറ്റില്‍ ഇട്ടുകൊടുത്തതിനെ തുടര്‍ന്നാണ് വരിനില്‍ക്കാന്‍ നാം നിര്‍ബന്ധിതരായതെന്നും രാഹുല്‍ ആരോപിച്ചു.

 

 

OTHER SECTIONS