By Athira Murali .08 11 2020
വാഷിംഗ്ടൺ ; അമേരിക്കൻ തെരഞ്ഞെടുപ്പിൽ വിജയിച്ചെന്ന വാർത്ത ജോ ബൈഡനെ വിളിച്ചറിയിക്കുന്ന കമലാഹാരിസിന്റെ വീഡിയോ വൈറലാകുന്നു. ' വീ ഡിഡ് ഇറ്റ് ജോ ' എന്ന് ആഹ്ലാദപൂർവ്വം ബൈഡനെ വിജയവാർത്ത ഫോണിൽകൂടി അറിയിക്കുന്ന വീഡിയോ കമലാഹാരിസ് തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൌണ്ടില്‍ പങ്കുവെച്ചത്. ' നമ്മളത് നേടി ജോ , നിങ്ങൾ അമേരിക്കയുടെ അടുത്ത പ്രസിഡന്റ്' എന്നാണ് കമല ബൈഡനെ വിളിച്ചറിയിക്കുന്നത്.
We did it, @JoeBiden. pic.twitter.com/oCgeylsjB4
നിന്നെ ഓർത്ത് ഏറെ അഭിമാനിക്കുന്നു എന്ന അടിക്കുറിപ്പോടെ കമല ഹാരിസിന്റെ ഭർത്താവ് ഡഗ് എംഹോഫ് പങ്കുവെച്ച ചിത്രവും ഒപ്പം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. കമലഹാരിസിന്റെ ആശ്ലേഷിക്കുന്ന ചിത്രമാണ് ഡഗ് എംഹോഫ് അഭിനന്ദനത്തിനൊപ്പം പങ്കുവെച്ചത്. ബൈഡനും കമലയ്ക്കും അഭിനന്ദനങ്ങൾ അറിയിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വിഡിയോയ്ക്കും ഫോട്ടോയ്ക്കും താഴെ എത്തുന്നത്.
So proud of you. ❤️❤️🇺🇸🇺🇸 pic.twitter.com/Orb1ISe0dU
വൻ ആഘോഷമാണ് ട്രംപിനെതിരെയുള്ള ബൈഡന്റെ വിജയത്തിന്റെ ഭാഗമായി അമേരിക്കയിൽ നടക്കുന്നത്. 'ഞാൻ ചുവന്ന സംസ്ഥാനങ്ങളെയും നീല സംസ്ഥാനങ്ങളെയും കാണുന്നില്ല, മറിച്ച് അമേരിക്ക മാത്രമാണ്. ഇത് യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ്' ഡെലവെയറിലെ വിൽമിംഗ്ടണിൽ വച്ചുനടന്ന വിജയാഘോഷ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. പിന്തുണച്ച എല്ലാവര്ക്കും നന്ദി പറഞ്ഞാണ് ബൈഡൻ പ്രസംഗം അവസാനിപ്പിച്ചത്.