ഇന്ത്യയെ പിന്തുണക്കണമെങ്കില്‍ മസൂദ് അസറിനെതിരെ ശക്തമായ തെളിവ് വേണം: ചൈന

By Shyma Mohan.17 Feb, 2017

imran-azhar


ബീജിംഗ്: പഠാന്‍കോട്ട് തീവ്രവാദ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനും പാക് ഭീകര സംഘടനയായ ജെയ്ഷ് ഇ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറിനെ വിലക്കണമെന്നുള്ള ഇന്ത്യയുടെ ശ്രമത്തിന് പിന്തുണ പ്രഖ്യാപിക്കണമെങ്കില്‍ ശക്തമായ തെളിവ് വേണമൈന്ന് ചൈന. ഇന്ത്യയും ചൈനയുമായി നടക്കുന്ന നയതന്ത്ര ചര്‍ച്ചക്ക് മുന്നോടിയായിട്ടായിരുന്നു ചൈനയുടെ പ്രഖ്യാപനം. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറും ചൈനയുടെ വിദേശകാര്യ സഹമന്ത്രി സാംഗ് യെസുയുമായി ഫെബ്രുവരി 22ന് കൂടിക്കാഴ്ച നടത്തുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് ജെംഗ് ഷുവാംഗ് അറിയിച്ചു. മസൂദ് അസര്‍ വിഷയം, ന്യൂക്ലിയര്‍ സപ്ലൈയര്‍ ഗ്രൂപ്പിലെ ഇന്ത്യയുടെ അംഗത്വം എന്നീ വിഷയങ്ങള്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്യും. നേരത്തെ ഇന്ത്യയെ പിന്തുണച്ച് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന് മേരിക്ക യു.എന്നിനോട് ആവശ്യപ്പെട്ടിരുന്നു. യു.എന്‍ സുരക്ഷാ സമിതിയില്‍ സമര്‍പ്പിച്ച അമേരിക്കയുടെ ആവശ്യത്തെ ഫ്രാന്‍സും യു.കെയും പിന്തുണച്ചെങ്കിലും ചൈന എതിര്‍ത്തിരുന്നു.
 

OTHER SECTIONS