പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം: ഋതബ്രത ബാനര്‍ജിയെ പുറത്താക്കണമെന്ന് സിപി.എം ബംഗാള്‍ ഘടകം

By Shyma Mohan.13 Sep, 2017

imran-azhar


    കൊല്‍ക്കത്ത: പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് സി.പി.എം രാജ്യസഭാംഗം ഋതബ്രത ബാനര്‍ജിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് സി.പി.എം ബംഗാള്‍ ഘടകം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ഋതബ്രത നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചതിന് പിന്നാലെയാണ് ബംഗാള്‍ നേതൃത്വം അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ ഒരു സി.പി.എം നേതാവിന് യോജിക്കാത്ത രീതിയില്‍ വില കൂടിയ ആപ്പിള്‍ വാച്ചും മോണ്ട് ബാങ്ക് പേനയുമായുള്ള ഋതബ്രതയുടെ ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചക്ക് ഇടനല്‍കുകയും സംഭവം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ പാര്‍ട്ടി കഴിഞ്ഞ ജൂണില്‍ മൂന്നുമാസത്തേക്ക് സസ്‌പെന്റ് ചെയ്യുകയുമുണ്ടായി. പ്രകാശ് കാരാട്ടിന്റെ കടുത്ത വിമര്‍ശകനായ ഋതബ്രതയെ രാജ്യസഭയിലേക്ക് ശുപാര്‍ശ ചെയ്തത് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭാട്ടാചാര്യയാണ്.

OTHER SECTIONS