ഉംപുന്‍ ചുഴലിക്കാറ്റ്: പശ്ചിമബംഗാളില്‍ ഒരുലക്ഷം കോടിയുടെ നഷ്ടം

By online desk.23 05 2020

imran-azhar

 

 

കൊല്‍ക്കത്ത: ഉംപുന്‍ ചുഴലിക്കാറ്റില്‍ പശ്ചിമ ബംഗാളില്‍ ഒരു ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി മമത ബാനര്‍ജി. ബസിര്‍ഹട്ടില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പം ആകാശനിരീക്ഷണം നടത്തിയശേഷം സംസാരിക്കുകയായിരുന്നു മമത. ''ഇതുവരെ 77 പേര്‍ മരിച്ചു. എട്ട് ജില്ലയെ ഉംപുന്‍ സാരമായി ബാധിച്ചു. സംസ്ഥാനത്തിന്റെ ആകെ ജനസംഖ്യയുടെ 60 ശതമാനം പേര്‍ ഇതിന്റെദുരിതം നേരിടും. ആറുകോടിയോളം പേരെ ചുഴലിക്കാറ്റ് നേരിട്ടും ബാധിച്ചു' മുഖ്യമന്ത്രി പറഞ്ഞു.


സാധാരണസ്ഥിതി കൈവരിക്കാന്‍ സമയം എടുക്കുമെന്നും ലോക്ഡൗണിനും കോവിഡിനുമൊപ്പം ഉംപുന്‍കൂടി നേരിടുക വെല്ലുവിളിയേറിയ കാര്യമാണെന്നും അവര്‍ പറഞ്ഞു. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ എന്നിവര്‍ സംസ്ഥാനത്തിന് സഹായം വാഗ്ദാനം ചെയ്തു. ബംഗാളിനുശേഷം ഉംപുന്‍ നാശനഷ്ടമുണ്ടാക്കിയ ഒഡിഷയും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. അതേസമയം, ഇതുവരെ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഒഡിഷ സര്‍ക്കാര്‍ വെള്ളിയാഴ്ച പറഞ്ഞു. 45 ലക്ഷം വരുന്ന തീരപ്രദേശവാസികളെ ചുഴലിക്കാറ്റ് ബാധിച്ചെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

OTHER SECTIONS