കാര്യവട്ടത്ത് കളി കാര്യമായി; ഇന്ത്യക്ക് തോൽവി

By Sooraj Surendran .08 12 2019

imran-azhar

 

 

തിരുവനന്തപുരം: ഇന്ത്യ വിൻഡീസ് ടി ട്വൻറി പരമ്പരയിലെ രണ്ടാം മത്സരത്ത്‌ ഇന്ത്യക്ക് തോൽവി. 8 വിക്കറ്റുകൾക്കാണ് വിൻഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 45 പന്തിൽ 4 ബൗണ്ടറിയും 4 സിക്സറുമടക്കം 67 റൺസ് നേടിയ ലെണ്ടൽ സിമ്മൺസും, 35 പന്തിൽ 3 ബൗണ്ടറിയും 3 സിക്സറുമടക്കം 40 റൺസ് നേടിയ എവിൻ ലൂയിസുമാണ് വിൻഡീസ് വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. നിക്കോളാസ് പൂരാൻ 18 പന്തിൽ 4 ബൗണ്ടറിയും, 2 സിക്സറുമടക്കം 38 റൺസ് നേടി. വിജയത്തിന് വേഗം കൂട്ടി. നിർണായക ഘട്ടങ്ങളിൽ ക്യാച്ചുകൾ കൈവിട്ടതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 170 റൺസാണ് നേടിയത്. 30 പന്തിൽ 3 ബൗണ്ടറിയും, 4 സിക്സറുമടക്കം 54 റൺസ് നേടി അന്താരാഷ്ട്ര ടി ട്വൻറി മത്സരത്തിൽ കന്നി അർധശതകം കുറിച്ച ശിവം ദുബെയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്.കോലിയുൾപ്പെടെയുള്ള മുൻനിര താരങ്ങൾക്ക് കാര്യവട്ടത്ത് താളം കണ്ടെത്താനായില്ല. രോഹിത് ശർമ്മ (15), കെ എൽ രാഹുൽ (11), വിരാട് കോലി (19), ഋഷഭ് പന്ത് (33), ശ്രേയസ് അയ്യർ (10), ജഡേജ (9), വാഷിംഗ്ടൺ സുന്ദർ (0), ദീപക് ചഹാർ (1) എന്നിവർക്ക് ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായില്ല. വിന്ഡീസിനായി ബൗളിങ്ങിൽ വില്യംസും, വാഷും 2 വിക്കറ്റ് വീതം വീഴ്ത്തി.

 

OTHER SECTIONS