കിം ജോങ്ങിന് ഭാരം കൂടി; പരിചരണവുമായി ഒരു കൂട്ടം ഡോക്ടര്‍മാരെന്ന് റിപ്പോര്‍ട്ട്

By SUBHALEKSHMI B R.20 Nov, 2017

imran-azhar

പ്യോങ്യാങ്: ഹൈഡ്രജന്‍ ബോംബ് / ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണങ്ങള്‍ക്കും പരസ്യവെല്ലുവിളികള്‍ക്കും ശേഷം രണ്ടുമാസമായി ഉത്തര കൊറിയയില്‍നിന്ന് ഒരു പ്രകോപനവുമില്ളാത്തതില്‍ സംശയമുയരുന്നു. വാക്കുകള്‍ക്കൊണ്ടുള്ള പ്രകോപനമല്ളാതെ 60 ദിവസമായി ഉത്തര കൊറിയയില്‍ യാതൊരു അനക്കവുമില്ളാത്തത് കിം ജോങ് ഉന്നിന്‍റെ ആരോഗ്യസ്ഥിതിയിലേക്കും വിരല്‍ചൂണ്ടുന്നതായി ഓസ്ട്രേലിയന്‍ മാധ്യമമായ ന്യൂസിനെ ഉദ്ധരിച്ചു വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. യുകെ ആസ്ഥാനമായ ഡെയ്ലി സ്റ്റാര്‍ പോലുള്ള മാധ്യമങ്ങളും സമാന വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.കിമ്മിന്‍െറ രോഗാവസ്ഥയാണ് ഉത്തര കൊറിയയുടെ മിസൈല്‍ പരീകഷണങ്ങള്‍ പെട്ടെന്നൊരു "അവസാനം' വരാന്‍ കാരണമെന്നാണു വിലയിരുത്തല്‍.

 

അടുത്തിടെ പുറത്തുവന്ന ചിത്രങ്ങളില്‍ കിം ജോങ് ഉന്‍ തടി വച്ചിരിക്കുന്നതു വ്യക്തമാണ്. നടക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു കോസ്മെറ്റിക് ഫാക്ടറി സന്ദര്‍ശനത്തിനിടെ കാലിനു വയ്യെന്നു പറഞ്ഞു കിം കസേര ആവശ്യപ്പെട്ടതായും ഷൂ ഫാക്ടറി സന്ദര്‍ശനത്തിനിടയില്‍ മുഖം മുഴുവന്‍ വിയര്‍പ്പില്‍ കുളിച്ചിരുന്നതായും റിപ്പോര്‍ട്ടുണ്ട്. 40 കിലോയോളം കിമ്മിന്‍െറ ഭാരം വര്‍ധിച്ചയായി മൂന്നു വര്‍ഷങ്ങള്‍ക്കുമുന്‍പു റിപ്പോര്‍ട്ട് വന്നിരുന്നു.

 

ദീര്‍ഘായുസ്സ് നല്‍കുന്നതിനുള്ള പരിചരണവുമായി ഒരു കൂട്ടം ഡോക്ടര്‍മാര്‍ കിമ്മിന്‍റെചുറ്റുമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. പ്രമേയം, ഹൃദ്രോഗം, ഉയര്‍ന്ന രകതസമ്മര്‍ദ്ദം, സന്ധിവാതം എന്നിവയാല്‍ കിം ബുദ്ധിമുട്ടുകയാണെന്നാണ് ഡെയ്ലി സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം, ഏതുനിമിഷവും വധിക്കപ്പെടുമെന്ന ഭീതിയാല്‍ തിന്നും കുടിച്ചും മദിച്ചുല്ളസിച്ചു നടക്കുകയാണ് കിം എന്നാണ് ദക്ഷിണ കൊറിയന്‍ ചാര സംഘടനയുടെ വാദം.

OTHER SECTIONS