വാറ്റ് മാറി ജി.എസ്.ടി വരുന്പോള്‍

By Subha Lekshmi B R.01 Feb, 2017

imran-azhar

ന്യൂഡല്‍ഹി: മൂല്യവര്‍ധിത നികുതി (വാറ്റ്) മാറി ചരക്ക് സേവന നികുതി (ജിഎസ്ടി) നടപ്പാക്കുന്നതിനുളള നടപടികള്‍ ഏതാണ്ട് പൂര്‍ത്തിയായിക്കഴിഞ്ഞു.എന്നാല്‍ ഏതൊക്കെ സാധനങ്ങള്‍ക്ക് ഏതു നിരക്കു ചുമത്തണം എന്ന് തീരുമാനമായിട്ടില്ല. ജിഎസ്ടി കൌണ്‍സില്‍ ആണ് ഇതു സംബന്ധിച്ച തീരുമാനമെടുക്കേണ്ടത്.നിരക്ക് തീരുമാനിക്കാത്തതുകൊണ്ട് ജിഎസ്ടി വഴിയുള്ള റവന്യു വരുമാനത്തിന്‍െറ കണക്കും ലഭ്യമല്ള. ജിഎസ്ടി നടപ്പാകുന്പോള്‍ മൂല്യവര്‍ധിതനികുതി മാറുമെന്നതിനാല്‍ പ്രസ്തുത കണക്കുകളും ലഭ്യമല്ള. ജിഎസ്ടി നടപ്പാകുന്പോള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരം 50000 കോടി രൂപയാണെന്നാണ് നിലവില്‍ തിട്ടപ്പെടുത്തിയിരിക്കുന്നത്.എന്നാല്‍, കണക്കുകള്‍ ശരിയാകുന്പോള്‍ ഈ തുകയില്‍ ഏറ്റക്കുറച്ചിലുകള്‍ വരാം. അതിനാല്‍ ഈയിനത്തിലെ നികുതി വരുമാന കണക്കുകളുടെ കാര്യത്തില്‍ ജയ്റ്റ്ലിക്ക് ചെറിയ തോതിലല്ലാതെ ആശ്വസിക്കാം. കാരണം, ബജറ്റില്‍ ഇവയൊന്നും കൃത്യമായി പ്രതിപാദിക്കേണ്ടതില്ല.

 

ചരക്കു സേവന നികുതി (ജിഎസ്ടി) തുടക്കത്തില്‍ നികുതിവരുമാനം കുറയ്ക്കുമെങ്കിലും പിന്നീടിതില്‍ ഗണ്യമായ വര്‍ദ്ധനവുമ്ടാകുമെന്നാണ് സാന്പത്തിക സര്‍വ്വേ റിപ്പോര്‍ട്ടില്‍ പറയുന്നത്.നികുതി വെട്ടിപ്പ് തീരെ കുറയുമെന്നും സാന്പത്തിക സര്‍വ്വേ പറയുന്നു

OTHER SECTIONS