കിം ജോങ് ഉന്നിന്റെ ജീവിതത്തിലെ ആ നിഗൂഢ വനിതയാര്?

By online desk .29 10 2020

imran-azhar

 

 

ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ജീവിതത്തില്‍ വനിതകള്‍ക്ക് വലിയ പ്രാധാന്യമില്ല. രണ്ടേ രണ്ടു വനിതകളെപ്പറ്റി മാത്രമാണ് നമ്മള്‍ സുപ്രീം ലീഡറുമായി ബന്ധപ്പെടുത്തി പറഞ്ഞ് കേട്ടിട്ടുള്ളൂ. ഒന്ന്, കിമ്മിന്റെ അനിയത്തി കിം യോ ജോങ്. രണ്ട്, അദ്ദേഹത്തിന്റെ പത്‌നിയും രണ്ടു മക്കളുടെ അമ്മയുമായ റി സോള്‍ ജ്യു. ഇപ്പോള്‍ മൂന്നാമതായി കിമ്മിന്റെ ജീവിതത്തിലെ ഏറെ നിഗൂഢത നിറഞ്ഞ ഒരു സാന്നിദ്ധ്യം ഹ്യോന്‍ സോങ് വോള്‍ എന്ന പോപ്പ് ഗായികയാണ്. ഇവരെയും കിമ്മിനെയും ബന്ധിപ്പിച്ച് വലിയ ചര്‍ച്ചകള്‍ വ്യാപകമായിട്ടുണ്ട്.

 

 

സ്ന്തം പത്‌നിയെ കിം ജോങ് ഉന്‍ ഭരണസിരാകേന്ദ്രങ്ങളുടെ ബഹളങ്ങളില്‍ നിന്നെല്ലാം അകറ്റി തന്റെ അന്തഃപുരത്തില്‍ തന്നെ പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ അനുജത്തി കിം യോ ജോങ്, പലപ്പോഴും കിമ്മിന്റെ സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും കൊറിയയുടെ ഭരണഭൂപടത്തില്‍ വളരെ പ്രാധാന്യത്തോടെ നിറഞ്ഞ് നില്‍ക്കുന്നുണ്ട്. കിം ജോങ് ഉന്നിന്റെ പിന്‍ഗാമി എന്ന നിലയില്‍ കിം യോ ജോങ്ങിനെ കാണുന്നവരുണ്ട്. ഉത്തര കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്കും യോ ജോങിനെ മുന്‍കാലങ്ങളില്‍ തിരഞ്ഞെടുത്തിട്ടുണ്ട്.