മിസൈലാക്രമണം: പ്രകോപിപ്പിക്കില്ല; എന്നാല്‍ ഒഴിഞ്ഞുമാറില്ലെന്ന് തായ്‌വാന്‍

By Shyma Mohan.04 08 2022

imran-azhar

 


തായ്‌പെയ്: ഞങ്ങള്‍ ശാന്തരും യുക്തിവാദികളുമാണ്. പ്രകോപിപ്പിക്കില്ല. എന്നാല്‍ ഒഴിഞ്ഞുമാറില്ലെന്ന വ്യക്തമായ സന്ദേശവുമായി തായ്‌വാന്‍ പ്രസിഡന്റ് സായ് ഇങ്-വെന്‍. അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തായ് വാനെതിരെ ചൈന ഇന്‍ഫര്‍മേഷന്‍ വാര്‍ ശക്തമാക്കുമെന്നും ജനങ്ങളോട് ജാഗ്രത പാലിക്കാനും തായ്‌വാന്‍ പ്രസിഡന്റ് അഭ്യര്‍ത്ഥിച്ചു.

 

ഏകപക്ഷീയവും യുക്തിരഹിതവുമായ സൈനിക നടപടികള്‍ നിര്‍ത്താന്‍ അന്താരാഷ്ട്ര സമൂഹത്തോട് സായ് ഇങ്-വെന്‍ അഭ്യര്‍ത്ഥിച്ചു. യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി തായ്‌വാന്‍ സന്ദര്‍ശിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഓഗസ്റ്റ് 4 മുതല്‍ 7 വരെ തായ്‌വാനെ വലയം ചെയ്യുന്ന വിധത്തില്‍ നിരവധി യുദ്ധ സമാനമായ സൈനികാഭ്യാസങ്ങളും മിസൈല്‍ വിക്ഷേപണങ്ങളും ചൈന നടത്തി പ്രകോപനം സൃഷ്ടിച്ചിരുന്നു. ചൈനയുടെ നടപടികള്‍ അന്താരാഷ്ട്ര നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്ന് തായ്‌വാന്‍ പ്രസിഡന്റിന്റെ ഓഫീസ് വ്യക്തമാക്കി.

OTHER SECTIONS