വിംബിള്‍ഡണ്‍ 2017: സിലിക്കിനെ കീഴ്‌പ്പെടുത്തി ടെന്നീസ് ഇതിഹാസം ഫെഡറര്‍ക്ക് കിരീടം

By Shyma Mohan.16 Jul, 2017

imran-azhar


   ലണ്ടന്‍: വിംബിള്‍ഡണ്‍ 2017 പുരുഷ സിംഗിള്‍സില്‍ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍ റെക്കോര്‍ഡിട്ട് എട്ടാം കിരീടം സ്വന്തമാക്കി. നേരിട്ടുള്ള മൂന്ന് സെറ്റുകളില്‍ 6-3, 6-1, 6-4 സ്‌കോറുകള്‍ക്കാണ് ക്രൊയേഷ്യന്‍ താരം മരിന്‍ സിലിച്ചിനെ തോല്‍പിച്ച് കിരീടം സ്വന്തമാക്കിയത്. ഒരു മണിക്കൂര്‍ 41 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് ഫെഡറര്‍ വീണ്ടും ചരിത്രം സൃഷ്ടിച്ചത്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് അവസാനമായി വിംബിള്‍ഡണ്‍ കിരീടം നേടിയിരുന്നത്. റോജര്‍ ഫെഡററുടെ 11ാം വിംബിള്‍ഡണ്‍ ഫൈനലിനാണ് ഇന്ന് സാക്ഷ്യം വഹിച്ചത്. വിംബിള്‍ഡണില്‍ ഒന്നിലധികം തവണ സിംഗിള്‍സ് കിരീടം നേടിയ പുരുഷ താരങ്ങളൊന്നും തന്നെ ചരിത്രത്തിലില്ല. അത് തിരുത്തിക്കുറിച്ചുകൊണ്ടാണ് 35കാരനായ സ്വിസ് താരം എട്ടാം തവണയും വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും ഇനി ഫെഡറര്‍ക്ക് സ്വന്തം.