അഭിനന്ദന്‍ വര്‍ധമാന് വീര്‍ ചക്ര

By Neha C N .14 08 2019

imran-azhar

 


ന്യൂ ഡല്‍ഹി: ബാലകോട്ട് ആക്രമണത്തിനു പിന്നാലെ പാകിസ്ഥാന്‍ തടവിലാക്കിയതിനു ശേഷം വിട്ടയച്ച ഇന്ത്യന്‍ വ്യോമസേന വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍ രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ സൈനിക ബഹുമതിയായ വീര്‍ ചക്രയ്ക്ക് അര്‍ഹനായി. വ്യോമസേനയാണ് അഭിനന്ദനെ വീര്‍ ചക്രയ്ക്ക് ശുപാര്‍ശ ചെയ്തത്. അതേസമയം വ്യോമസേന സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധ സേവ മെഡലിന് അര്‍ഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. യുദ്ധ മുഖത്ത് ശത്രുവിനെതിരെ പ്രകടിപ്പിച്ച ധീരത കണക്കിലെടുത്താണ് സൈനികര്‍ക്ക് വീര ചക്ര സമ്മാനിക്കുന്നത്.

ബാലക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന്‍ നടത്തിയ ആക്രമണത്തില്‍ ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടത് അഭിനന്ദനായിരുന്നു. അതിനിടെയാണ് വിമാനം തകര്‍ന്ന് അഭിനന്ദന്‍ പാകിസ്ഥാന്റെ പിടിയിലായത്. തുടര്‍ന്ന് മൂന്നു ദിവസത്തെ കസ്റ്റഡിക്കു ശേഷം 2019 മാര്‍ച്ച് ഒന്നാം തീയതിയാണ് ഇന്ത്യക്ക് തിരികെ കൈമാറിയത്.

ബാലാകോട്ട് ആക്രമണത്തില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചതിനാണ് എയര്‍ ഫോഴ്‌സ് സ്‌ക്വാഡ്രന്‍ ലീഡര്‍ മിന്റി അഗര്‍വാള്‍ യുദ്ധസേവാ മെഡലിന് അര്‍ഹനായത്.

 

OTHER SECTIONS