ഡോക്ടര്‍മാരെ ഞെട്ടിച്ച് ശരീരത്തില്‍ 75 ആണികളുമായി 56കാരന്‍

By Shyma Mohan.19 May, 2017

imran-azhar


    കോട്ട: കഴുത്തിലും കൈകാലുകളിലുമായി 75 ആണികളുമായി ജീവിക്കുന്ന 56കാരനായ റെയില്‍വേ ജീവനക്കാരന്‍ ഡോക്ടര്‍മാരുടെ ഉറക്കം കെടുത്തുന്നു. രാജസ്ഥാനിലെ ബൂന്ദി ജില്ലയിലെ ബര്‍ദ ഗ്രാമത്തില്‍ നിന്നുള്ള ബദ്രിലാല്‍ മീണയാണ് തന്റെ ശരീരത്തില്‍ 75 ആണികളുമായി കോട്ട റെയില്‍വേ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. എപ്രകാരമാണ് ഇത്രയധികം ആണികള്‍ തന്റെ ശരീരത്തില്‍ പ്രവേശിച്ചതെന്ന് മീണക്കോ ഡോക്ടര്‍മാര്‍ക്കോ കണ്ടെത്താനായിട്ടില്ല. ആണികള്‍ ശരീരത്തില്‍ കടന്നതിനുള്ള പ്രത്യക്ഷമായ അടയാളങ്ങളൊന്നുമില്ല എന്നതാണ് ഞെട്ടിക്കുന്ന വസ്തുതയെന്ന് മീണയെ ചികിത്സക്കുന്ന കോട്ട റെയില്‍വേ ആശുപത്രിയിലെ സര്‍ജന്‍ ബി.പാണ്ഡ പറഞ്ഞു. പ്രമേഹത്തിനും വലതു കാല്‍പാദത്തിലെ വേദനക്കും ചികിത്സക്കായി കോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിഞ്ഞ മാസം പ്രവേശിപ്പിച്ചപ്പോഴാണ് ഡോക്ടര്‍മാര്‍ മീണയുടെ ശരീരഭാഗത്ത് ആണികള്‍ തറച്ചിരിക്കുന്നതായി കണ്ടെത്തിയത്.