ഡല്‍ഹിയില്‍ കാറിനുള്ളില്‍ യുവതിക്ക് ക്രൂര പീഡനം

By anju.14 Sep, 2017

imran-azhar

 

ഡല്‍ഹി: യുവതിയെ കാറിനുള്ളില്‍ ക്രൂരമായ ബലാത്സംഗത്തിനിരയാക്കി. നോര്‍ത്ത് ഡല്‍ഹി യമുന ഖാദര്‍ ഗോള്‍ഡന്‍ ജൂബിലി പാര്‍ക്കിലായിരുന്നു സംഭവം. സംഭവത്തില്‍ ടാക്‌സി ഡ്രൈവര്‍ ചുന്നു മെഹ്തയെ (30) പൊലീസ് അറസ്റ്റ് ചെയ്തു. ഝാര്‍ഖണ്ഡില്‍ നിന്നും നോയിഡയിലെ സഹോദരന്റെ അടുത്തേക്ക് പോകാനൊരുങ്ങിയ ഇരുപത്തിമൂന്നുകാരിക്കാണ് ക്രൂരമായ പീഡനമേറ്റത്. ലുധിയാനയിലേക്കുള്ള ട്രെയിനില്‍ കയറാന്‍ തിങ്കളാഴ്ച രാത്രി 11 ന് യുവതി ഡല്‍ഹി റെയില്‍വെ സ്റ്റേഷനിലെത്തി. ട്രെയിന്‍ പുലര്‍ച്ചെ 4.30 ന് ആയിരുന്നതിനാല്‍ സ്റ്റേഷനിലെ വിശ്രമ മുറിയില്‍ കാത്തിരിക്കാന്‍ യുവതി തീരുമാനിച്ചു. പുലര്‍ച്ചെ രണ്ടോടെ മെഹ്ത യുവതിയെ സമീപിക്കുകയും താന്‍ ട്കാസി ഡ്രൈവറാണെന്നും ലുധിയാനയിലേക്കുള്ള ട്രെയിന്‍ റദ്ദാക്കിയതായും ധരിപ്പിച്ചു. പിന്നീട് പെണ്‍കുട്ടിയെ ലുധിയാനയിലേക്കുള്ള ബസില്‍ പോകുന്നതിന് നിര്‍ബന്ധിച്ചു. 

 

ഐഎസ്ബിടി ബസ് ടെര്‍മിനിലേക്കുള്ള യാത്രയും ഇയാള്‍ വാഗ്ദാനം ചെയ്തു. ഇത് വിശ്വസിച്ച യുവതി ഇയാള്‍ക്കൊപ്പം ടാക്‌സി കാറില്‍ ഐഎസ്ബിടിയിലേക്കു പോയി. എന്നാല്‍ വിജനമായ സ്ഥലത്ത് കാര്‍ എത്തിച്ച മെഹ്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ഡല്‍ഹി പഴയ റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിയെ ഇറക്കിവിട്ട ശേഷം ഇയാള്‍ കടന്നുകളയുകയായിരുന്നു.യുവതി കോത്‌വാലിയിലേക്ക് പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തു.

OTHER SECTIONS