ഭര്‍ത്താവിനെ മരത്തില്‍ കെട്ടിയിട്ട് തോക്കിന്‍മുനയില്‍ ഭാര്യയെയും മകളെയും 20 അംഗ സംഘം കൂട്ടമാനഭംഗത്തിനിരയാക്കി

By Shyma Mohan.14 Jun, 2018

imran-azhar


    പട്‌ന: ബൈക്കില്‍ വരികയായിരുന്ന കുടുംബത്തെ വഴിയില്‍ തടഞ്ഞുനിര്‍ത്തി ഭര്‍ത്താവിനെ മരത്തില്‍ കെട്ടി ഇരുപതംഗ സംഘം ഭാര്യയെയും മകളെയും കൂട്ട മാനഭംഗത്തിനിരയാക്കി. ബീഹാറിലെ ഗയയിലാണ് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടന്നത്. ബുധനാഴ്ച രാത്രി ഗയയിലെ ഗുരാരു ബസാറില്‍ ഡോക്ടറായ ഭര്‍ത്താവ് തന്റെ ക്ലിനിക്ക് പൂട്ടിയ ശേഷം ഭാര്യയെയും മകളെയും കൂട്ടി വീട്ടിലേക്ക് പോകുന്ന വഴി സോന്‍ദിഹ ഗ്രാമത്തില്‍ വെച്ചാണ് കയ്യില്‍ തോക്കുമായി ഇരുപതംഗ സംഘം ഇവരെ വളഞ്ഞിട്ട് ആക്രമിച്ചത്. ഡോക്ടറെ മരത്തില്‍ കെട്ടിയിട്ട ശേഷം 12കാരിയായ മകളെയും ഭാര്യയെയും ഭര്‍ത്താവ് നോക്കിനില്‍ക്കേ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് 12 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരില്‍ രണ്ടുപേരെ പെണ്‍കുട്ടി തിരിച്ചറിഞ്ഞു. വിവരം അറിഞ്ഞെത്തിയ നാട്ടുകാര്‍ റോഡ് ബ്ലോക്ക് ചെയ്തതാണ് പോലീസുകാര്‍ക്ക് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. ഇതേ സംഘം അതുവഴി കടന്നുപോയ വിദ്യാര്‍ത്ഥികളില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും അപഹരിച്ചതായി പോലീസ് പറഞ്ഞു.

Woman And Daughter Gang-Raped At Gunpoint As Husband Was Tied To Tree

OTHER SECTIONS