യുകെയിലേക്കുള്ള വിമാനത്തില്‍ ഉറക്കത്തിനിടെ യുവതി മരിച്ചു

By Shyma Mohan.09 08 2022

imran-azhar

 


ലണ്ടന്‍: ഹോങ്കോംഗില്‍ നിന്ന് യുകെയിലേക്കുള്ള വിമാനത്തില്‍ ഉറക്കത്തിനിടെ യുവതി മരിച്ചു. ഭര്‍ത്താവും കുട്ടികളും കൂടെയുള്ളപ്പോഴായിരുന്നു യുവതിയുടെ മരണം സംഭവിച്ചത്.

 

15 വര്‍ഷമായി ഹോങ്കോംഗില്‍ താമസിച്ചതിനുശേഷം ഒരു പുതിയ സാഹസികതയ്ക്കായി കുടുംബത്തോടൊപ്പം യുകെയിലേക്ക് മടങ്ങുകയായിരുന്ന ഹെലന്‍ റോഡ്‌സാണ് വിമാനത്തിനുള്ളില്‍ വെച്ച് ഉറക്കത്തില്‍ മരിച്ചത്. എട്ടു മണിക്കൂര്‍ യാത്ര അവശേഷിക്കുമ്പോഴായിരുന്നു ദുരന്തം. ഭര്‍ത്താവ് സൈമണിനും മക്കളായ നഥാനും എമ്മയ്ക്കും ഹെലന്റെ അപ്രതീക്ഷിത വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ്.

 

ഹെലന്റെ മരണത്തിന് പിന്നാലെ വിമാനം ജര്‍മ്മനിയില്‍ നിര്‍ത്തുകയും മൃതദേഹം ഫ്രാങ്ക്ഫര്‍ട്ടില്‍ ഇറക്കിയ ശേഷം കുടുംബത്തിന് യുകെയിലേക്ക് തിരിക്കേണ്ടിവരികയും ചെയ്തു.

OTHER SECTIONS