യുവതിയെ ഭര്‍തൃപിതാവ് പീഡിപ്പിച്ച ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി

By Shyma Mohan.13 Jan, 2018

imran-azhar


    ഭുവനേശ്വര്‍: ഒഡീഷയിലെ മയൂര്‍ബാഞ്ച് ജില്ലയിലുള്ള റീറങ്ക്പൂരില്‍ ഭര്‍തൃപിതാവ് യുവതിയെ പീഡിപ്പിച്ച ശേഷം തീ കൊളുത്തി. ഭര്‍തൃവീട്ടില്‍ യുവതി തനിച്ചായ സമയത്താണ് ഇയാള്‍ യുവതിയെ പീഡിപ്പിച്ചത്. വീട്ടിലെ മറ്റ് അംഗങ്ങള്‍ പലവിധ ജോലികള്‍ക്കുമായി പുറത്തുപോയ അവസരം ഉപയോഗപ്പെടുത്തിയാണ് ഭര്‍തൃപിതാവ് യുവതിയെ കടന്നാക്രമിക്കുകയും പീഡനത്തിനിരയാക്കുകയും ചെയ്തത്. സംഭവം പുറത്തുപറയുമെന്ന് യുവതി പറഞ്ഞതിനെ തുടര്‍ന്ന് ക്ഷുഭിതനായ 55കാരനായ ഭര്‍തൃപിതാവ് രാംഗോപാല്‍ ഖേംകയാണ് കുപിതനായി യുവതിയുടെ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. യുവതിക്ക് 80 ശതമാനം തീപൊള്ളലേറ്റതായി മയൂര്‍ബാഞ്ച് അഡീഷണല്‍ പോലീസ് സൂപ്രണ്ട് അശോക് പട്‌നായിക്ക് പറഞ്ഞു. രാംഗോപാല്‍ ഖേംകയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടു വര്‍ഷം മുമ്പാണ് ഖേംകയുടെ മകന്‍ അവിനാഷുമായി യുവതിയുടെ വിവാഹം കഴിഞ്ഞിരുന്നത്.

 

OTHER SECTIONS