സൗദി സ്ത്രീകള്‍ക്ക് ഇനി മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കാം

By Shyma Mohan.16 Dec, 2017

imran-azhar


    റിയാദ്: സ്ത്രീകള്‍ വാഹനമോടിക്കുന്നതിനുള്ള വിലക്ക് പിന്‍വലിച്ച ചരിത്രപരമായ തീരുമാനത്തിന് പിന്നാലെ അവര്‍ക്ക് ട്രക്കുകളും മോട്ടോര്‍ സൈക്കിളും ഓടിക്കാന്‍ അനുവാദം നല്‍കാന്‍ സൗദി ഭരണകൂടം. കഴിഞ്ഞ സെപ്തംബറിലാണ് യാഥാസ്ഥിതിക സൗദിയില്‍ രാജാവായ സല്‍മാന്‍ അടുത്ത ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് കാറുകള്‍ ഓടിക്കാന്‍ അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കിയത്. പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് സ്ത്രീകള്‍ക്ക് മോട്ടോര്‍ സൈക്കിളുകള്‍ മാത്രമല്ല, ട്രക്കുകളും ഓടിക്കാന്‍ അനുവാദം നല്‍കുമെന്നും ഗതാഗത നിയമത്തിന് മുന്നില്‍ സ്ത്രീക്കും പുരുഷനും തുല്യ അവകാശമായിരിക്കുമെന്നും സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. സ്ത്രീകള്‍ ഓടിക്കുന്ന കാറുകള്‍ക്ക് പ്രത്യേക ലൈസന്‍സ് പ്ലേറ്റ് നമ്പറുകള്‍ ഉണ്ടായിരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്ന സ്ത്രീകളെയും അപകടങ്ങളില്‍ ഉള്‍പ്പെട്ട സ്ത്രീകളെയും കൈകാര്യം ചെയ്യുന്നതിന് സ്ത്രീകള്‍ നടത്തുന്ന പ്രത്യേക കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതായിരിക്കുമെന്നും അറിയിപ്പുണ്ട്. സ്ത്രീകള്‍ വാഹനമോടിക്കുന്നതിന് വിലക്കുണ്ടായിരുന്ന ഏക രാജ്യം സൗദി അറേബ്യയായിരുന്നു. കൂടാതെ സ്ത്രീകള്‍ക്കെതിരെ കടുത്ത നിയന്ത്രണങ്ങളുള്ള രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയിലായിരുന്നു സൗദി അറേബ്യ.


OTHER SECTIONS