ഉപ്പുതിന്നവൻ വെള്ളം കുടിക്കണം: ബിനോയ് കോടിയേരിക്കെതിരെ വനിതാ കമ്മീഷൻ

By Sooraj Surendran .24 06 2019

imran-azhar

 

 

കൊച്ചി: ബിനോയ് കോടിയേരിക്കെതിരായ ലൈംഗിക പീഡന പരാതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന വനിതാ കമ്മീഷൻ. ഉപ്പുതിന്നവൻ വെള്ളം കുടിക്കണമെന്നും, ബിനോയ് കോടിയേരി കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷ അനുഭവിക്കണമെന്നും സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. ഡാൻസ് ബാർ ജീവനക്കാരിയായ യുവതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് സ്റ്റേഷനിൽ ലൈംഗിക പീഡന പരാതി നൽകിയത്. ബന്ധത്തിൽ എട്ട് വയസുള്ള കുട്ടിയുള്ളതായും യുവതി പരാതിയിൽ പറയുന്നു. ഡാൻസ് ബാറിലെ ജോലി ഉപേക്ഷിച്ചാൽ വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നൽകിയായിരുന്നു പീഡനം. സംഭവവുമായി ബന്ധപ്പെട്ട് ബിനോയ്‌ക്കെതിരെ നിരവധി പേരാണ് രംഗത്ത് വന്നത്.

OTHER SECTIONS