പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിയില്‍ നിന്നിറങ്ങിപ്പോയി മമതാ ബാനര്‍ജി

By online desk .23 01 2021

imran-azhar

 

 

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ നിന്നിറങ്ങിപ്പോയി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയില്‍ നടന്ന സുഭാഷ് ചന്ദ്രബോസ് അനുസ്മരണ ചടങ്ങിനിടെയാണ് സംഭവം നടന്നത്.ബി ജെ പി അനുകൂല മുദ്രാവാക്യങ്ങള്‍ പ്രതിഷേധിച്ചാണ് അദ്ദേഹം പരിപാടിയില്‍ നിന്നിറങ്ങിപ്പോയത്. താന്‍ അപമാനിതയായെന്ന് മമതാ ബാനര്‍ജി പ്രതികരിച്ചു.ചടങ്ങ് ആരംഭിക്കുന്നതിന് തൊട്ടുമുന്‍പാണ് സംഭവം നടന്നത്. സുഭാഷ് ചന്ദ്രബോസ് അനുസ്മരണ ചടങ്ങിനെ രാഷ്ട്രീയ വേദിയാക്കുന്നുവെന്ന ആരോപണം മമത ബാനര്‍ജി നേരത്തേ ഉന്നയിച്ചിരുന്നു.

OTHER SECTIONS