അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

By Online Desk .25 03 2020

imran-azhar

 


അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. യൂറോപ്പിന് ശേഷം അമേരിക്കയും വൈറസ് പ്രഭവ കേന്ദ്രമായേക്കുമെന്ന് ലോകാരോഗ്യ സംഘടന (WHO). അമേരിക്കയിൽ 9624 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ എണ്ണം 53,358 ആയി. 24 മണിക്കൂറിനിടയിൽ 142 പേരാണ് രോഗബാധയിൽ മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 782 ആയി.

 


അതേസമയം, കോവിഡിനെ നേരിടാൻ മറ്റു രാജ്യങ്ങളോട് അമേരിക്ക സഹായമഭ്യർത്ഥിച്ചു അമേരിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ദക്ഷിണ കൊറിയയോട് പരിശോധനാ കിറ്റുകൾ അഭ്യർത്ഥിച്ചു. ദക്ഷിണ കൊറിയൻ പ്രെസിഡന്റിനെ ഫോണിൽ വിളിച്ചു. റഷ്യ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളോട് സഹായം തേടാൻ നീക്കമെന്ന് സൂചന. മറ്റു രാജ്യങ്ങളുടെ സഹായം വേണ്ടെന്നായിരുന്നു ഇതുവരെയുള്ള നിലപാട്.

 

 

OTHER SECTIONS