മനുഷ്യരിൽ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ

By online desk .12 07 2020

imran-azharകോവിഡ് പടർന്നു പിടിക്കുന്നതിനിടെ ഒരു ആശ്വാസവർത്തയാണ് പുറത്തു വരുന്നത്. റഷ്യയിൽ നിന്നാണ് ഈ ആശ്വാസ വാർത്ത പുറത്തു വന്നിരിക്കുന്നത് കോവിഡിനെതിരായ വാക്‌സിന്റെ 'ക്ലിനിക്കല്‍ ട്രയല്‍' അഥവാ മനുഷ്യരിലെ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്നതാണ് വാര്‍ത്ത.

 

റഷ്യയിലെ ഗാമലെയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍ കണ്ടെത്തിയത്. പരീക്ഷണങ്ങളുടെ വിവിധ ഘട്ടങ്ങൾക്കുശേഷം ജൂൺ പതിനെട്ടിന് ഇതു മനുഷ്യരിലേക്ക് പരീക്ഷിക്കുകയായിരുന്നു . 'സെഷ്‌നോവ് യൂണിവേഴ്‌സിറ്റി'യിലാണ് പരീക്ഷണം നടന്നത്

ആദ്യ ബാച്ചിൽ പരീക്ഷണത്തിനു വിധേയരായ രോഗികളെ അടുത്ത ബുധനാഴ്ചയോടെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കൂടാതെ അടുത്ത ബാച്ചിനെ ജൂലൈ ഇരുപത്തോടെയും ഡിസ്ചാർജ് ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു മനുഷ്യരിൽ പരീക്ഷണം നടത്തി വിജയിക്കുന്ന ലോകത്തിലെ ആദ്യ കോവിഡ് വാക്‌സിൻ ആയിരിക്കും റഷ്യയിലേത്

OTHER SECTIONS