ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ട് വിറ്റത് 27 കോടി 28 ലക്ഷം രൂപയ്ക്ക്

By Shyma Mohan.13 Mar, 2018

imran-azhar


    ആന്റ്‌വെര്‍ബ്: ബെല്‍ജിയത്തിലെ ആന്റ്‌വെര്‍ബില്‍ ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ഡയമണ്ട് വിറ്റത് 40 ദശലക്ഷം ഡോളറിന്(27 കോടി 28 ലക്ഷം രൂപയ്ക്ക്). ആന്റ്‌വെര്‍ബിലെ ജെം ഡയമണ്ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ് 910 കാരറ്റുള്ള ലെസോതോ ലെജന്റ് എന്ന ഡയമണ്ട് വിറ്റതായി അറിയിച്ചത്. രണ്ട് ഗോള്‍ഫ് ബോളുകളുടെ വലിപ്പമുള്ള ഡയമണ്ട് കമ്പനിയുടെ ആഫ്രിക്കയിലുള്ള ലെറ്റ്‌സംഗ് ഖനിയില്‍ നിന്നുമാണ് ലഭ്യമായത്. ഏറ്റവും വലിപ്പമേറിയതും ഗുണനിലവാരമുള്ള ഡയമണ്ടുകള്‍ക്ക് പ്രസിദ്ധമാണ് ലെറ്റ്‌സംഗ് ഖനി. 100 കാരറ്റിന് വലിപ്പമുള്ള ആറ് ഡയമണ്ടുകളാണ് ഈ വര്‍ഷം കമ്പനിക്ക് ഖനിയില്‍ നിന്ന് ലഭിച്ചത്.


OTHER SECTIONS