സുധാകരന്‍റെ നിലപാടിനെതിരെ യൂത്ത് കോണ്‍ഗ്രസ്

By Subha Lekshmi B R.05 Jul, 2017

imran-azhar

തിരുവനന്തപുരം: പാന്പാടി നെഹ്റു കോളജ് എംഡി കൃഷ്ണകുമാര്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തിയ ഇടപെടല്‍ തെറ്റെന്ന്
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ്. സുധാകരന്‍റെ നിലപാട് അനഭിലഷണീയമാണ്. അദ്ദേഹത്തിനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും ഡീന്‍
ആവശ്യപ്പെട്ടു.

 

നെഹ്റു കോളജിലെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ച നടത്തുന്നുവെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരനെതിരെ ഡിവൈഎഫ്ഐയും രംഗത്തെത്തിയിരുന്നു.

OTHER SECTIONS