കര്‍ണ്ണാടകയില്‍ ബിജെപി സര്‍ക്കാര്‍; യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ നാളെ 9.30ന്

By Shyma Mohan.16 May, 2018

imran-azhar


    ബംഗളുരു: രാഷ്ട്രീയ നാടകങ്ങള്‍ക്ക് അറുതി വരുത്തി കര്‍ണ്ണാടക മുഖ്യമന്ത്രിയായി ബിജെപിയുടെ യെദ്യൂരപ്പ നാളെ സത്യപ്രതിജ്ഞ ചെയ്യും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ പാര്‍ട്ടി എന്ന നിലയ്ക്കാണ് ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട യെദ്യൂരപ്പയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ഗവര്‍ണ്ണര്‍ വാജുഭായ് വാല ക്ഷണിച്ചത്. 224 അംഗ സീറ്റില്‍ 104 സീറ്റുകളോടെയാണ് ബിജെപി വിജയിച്ചത്. 115 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന അവകാശവാദവുമായ ജനതാദള്‍ സെക്യുലറും കോണ്‍ഗ്രസും ഗവര്‍ണ്ണറെ കണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ക്ഷണം യെദ്യൂരപ്പക്കാണ് ലഭിച്ചത്.


OTHER SECTIONS